Photo: ICC
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ആഗോള ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ജൂണ്‍ ഒന്നുമുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെയും വനിതാ ക്രിക്കറ്റ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നത്.
ആദ്യ മാറ്റം അമ്പയറിങ്ങുമായി ബന്ധപ്പെട്ടതാണ്. ടി.വി അമ്പയര്‍ക്ക് ഫീല്‍ഡ് അമ്പയര്‍ ഇനിമുതല്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടതില്ല. സോഫ്റ്റ് സിഗ്നലിന്റെ ആവശ്യമില്ലെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഐ.സി.സി വ്യക്തമാക്കി. എല്ലാ തീരുമാനമെടുക്കുമ്പോഴും ഓള്‍ ഫീല്‍ഡ് അമ്പയര്‍ ടി.വി അമ്പയറുമായി ആശയവിനിമയം നടത്തണമെന്നും ഐ.സി.സി കൂട്ടിച്ചേര്‍ത്തു.
മറ്റൊരു പ്രധാന മാറ്റം ഹെല്‍മറ്റുമായി ബന്ധപ്പെട്ടതാണ്. ഫീല്‍ഡിലെ അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലയിലും താരങ്ങള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. പേസ് ബൗളര്‍മാരെ നേരിടുന്ന ബാറ്റര്‍മാര്‍, സ്റ്റംപ്‌സിനടുത്ത് നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍, ബാറ്റര്‍മാര്‍ക്ക് അടുത്തുനില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരത്തിലൂടെ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍വരും. അതിനുശേഷം നടക്കുന്ന ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഈ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഫൈനലില്‍ മത്സരിക്കുന്നത്.
Content Highlights: Prominent change to Playing Conditions revealed by icc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..