പൃഥ്വി ഷാ | Photo: Twitter
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന ഫോം തുടര്‍ന്ന് മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷാ. സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലാണ് ഷാ പിന്നെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
122 പന്തില്‍ ഏഴു സിക്‌സും 17 ഫോറുമടക്കം 165 റണ്‍സെടുത്ത ഷായുടെ മികവില്‍ മുംബൈ 322 റണ്‍സെടുത്തു.
ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. നേരത്തെ സൗരാഷ്ട്രയ്‌ക്കെതിരേ 185* റണ്‍സെടുത്ത ഷാ പുതുച്ചേരിക്കെതിരേ 152 പന്തില്‍ നിന്ന് 227* റണ്‍സെടുത്ത് റെക്കോഡിട്ടിരുന്നു. ഡല്‍ഹിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ 105* റണ്‍സുമെടുത്തു.
ടൂര്‍ണമെന്റിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് താരം ഇതുവരെ 754 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഷാ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.
നാലാം സെഞ്ചുറിയോടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ചുറികളെന്ന വിരാട് കോലി, കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്താനും പൃഥ്വി ഷായ്ക്കായി.
2008-09 സീസണിലായിരുന്നു കോലി നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയത്. കര്‍ണാടകയ്ക്കായി ഈ സീസണില്‍ തന്നെയാണ് ദേവ്ദത്ത് നാലു സെഞ്ചുറികള്‍ നേടിയത്.
കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും ഷാ സ്വന്തമാക്കി. 2018-ല്‍ കര്‍ണാടകയ്ക്കായി 723 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിന്റെ റെക്കോഡാണ് ഷാ മറികടന്നത്.
Content Highlights: Prithvi Shaw scores 4th hundred in Vijay Hazare Trophy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..