ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് രണ്ട് അരങ്ങേറ്റക്കാര്‍. മായങ്ക് അഗര്‍വാളും പൃഥ്വി ഷായും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്കായി രണ്ട് അരങ്ങേറ്റക്കാര്‍ ഓപ്പണ്‍ ചെയ്യുന്നത്. 2016 ജൂണില്‍ സിംബാബ്‌വെയ്‌ക്കെതിരേ ലോകേഷ് രാഹുലും കരുണ്‍ നായരും അരങ്ങേറ്റക്കാരായി ഒന്നിച്ച്‌ ഓപ്പണ്‍ ചെയ്തിരുന്നു. 

ഏകദിന ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാര്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്യുന്നത്. 1974-ല്‍ ഇംഗ്ലണ്ടിനെതിരേ സുനില്‍ ഗാവസ്‌കര്‍ - സുധിര്‍ നായിക് സഖ്യവും 1976 ല്‍ ന്യൂസീലന്‍ഡിനെതിരേ പാര്‍ഥസാരഥി ശര്‍മ- ദിലിപ് വെങ്‌സര്‍ക്കാര്‍ സഖ്യവും ഓപ്പണ്‍ ചെയ്തിരുന്നു.

ബുധനാഴ്ച ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സാണ് പൃഥ്വി- അഗര്‍വാള്‍ സഖ്യം നേടിയത്. 
പൃഥ്വി 21 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ അഗര്‍വാള്‍ 31 പന്തില്‍ 32 റണ്‍സെടുത്തു.

Content Highlights: Prithvi Shaw, Mayank Agarwal make ODI debuts in Hamilton