പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പ്രവീണ്‍ താംബെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 48-കാരനായ പ്രവീണ്‍ താംബെയെ സ്വന്തമാക്കിയത്.

ഇത് മാത്രമല്ല മുംബൈക്കാരനായ താംബെയുടെ പ്രത്യേകതകള്‍. ഐ.പി.എല്ലില്‍ അരങ്ങേറുന്ന പ്രായം കൂടിയ താരം, ഐ.പി.എല്ലില്‍ രണ്ട് പന്തില്‍ ഹാട്രിക്കെടുത്ത താരം. എന്നിങ്ങനെ വിവിധ റെക്കോഡുകള്‍ക്ക് ഉടമയാണ് താംബെ. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയായിരുന്നു ഐ.പി.എല്‍. അരങ്ങേറ്റം. അതിന് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച പരിചയം പോലുമുണ്ടായിരുന്നില്ല. പിന്നീട്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായി.
 
പ്രായം 48 ആയെങ്കിലും മനസില്‍ ഇപ്പോഴും 20 വയസ്സേ ആയിട്ടുള്ളുവെന്നാണ് താംബെ ലേലത്തിന് ശേഷം പ്രതികരിച്ചത്.

Content Highlights: Pravin Tambe becomes the oldest player to receive a bid in IPL auction history