Photo: twitter.com|OfficialSLC
കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടെസ്റ്റില്‍ 209 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ലങ്കന്‍ ടീം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ 1-0 ന് പരമ്പര ശ്രീലങ്ക സ്വന്തമാക്കി.
രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കയ്ക്കായി 140 റണ്‍സെടുത്ത ലാഹിരു തിരിമന്നെയും 118 റണ്‍സ് നേടിയ ദിമുത് കരുണരത്‌നെയും തിളങ്ങി. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വെറും 251 റണ്‍സിന് പുറത്തായി. ആറുവിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ ജയവിക്രമയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. 92 റണ്‍സെടുത്ത തമീം ഇഖ്ബാല്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇതോടെ ശ്രീലങ്കയ്ക്ക് 242 റണ്‍സിന്റെ ലീഡായി.
പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ നില പരുങ്ങലിലായി 194 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയില്‍ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്ത കരുണരത്‌നെ മാത്രമാണ് പിടിച്ചുനിന്നത്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 436 റണ്‍സായി. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്ത ടീം വെറും 227 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക വലിയ വിജയം സ്വന്തമാക്കി. ഇത്തവണയും പ്രവീണ്‍ ജയവിക്രമ തന്നെയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ടാമിന്നിങ്‌സില്‍ താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടിന്നിങ്‌സിലുമായി ജയവിക്രമ 11 വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ജയവിക്രമ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ശ്രീലങ്കയുടെ നായകനായ ദിമുത് കരുണരത്‌നെയാണ് പരമ്പരയുടെ താരം.
Content Highlights: Praveen Jayawickrama scalps eleven as hosts register 209-run win
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..