
വിരാട് കോലിയും രോഹിത് ശർമയും | Photo: AFP
അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. വിരാട് കോലി സ്ഥാനമൊഴിഞ്ഞ ശേഷം മുഴുവന്‍ സമയ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള രോഹിതിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഇതിന് പിന്നാലെ കോലിയുടേയും രോഹിതിന്റേയും ക്യാപ്റ്റന്‍സി താരമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം പ്രഗ്യാന്‍ ഓജ.
ടീമിലെത്തുന്ന പുതുമുഖങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് രോഹിത് എന്നും കോലിയോട് പുതിയ താരങ്ങള്‍ക്ക് ഭയമായിരിക്കുമെന്നും ഓജ പറയുന്നു. ക്രിക്ക്ബസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍താരം.
കളത്തില്‍ ആക്രമണോത്സുകതയോടെ പെരുമാറുന്ന കോലിയോട് പുതിയ താരങ്ങള്‍ക്ക് ഭയമായിരിക്കും. സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ കോലിയോട് തന്റെ അഭിപ്രായം തുറന്നുപറയാന്‍ അത്തരക്കാര്‍ക്ക് കഴിയില്ല. എന്നാല്‍ രോഹിതിന്റെ അടുത്ത് അവര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കും. അദ്ദേഹം കളത്തില്‍ ശാന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്യാപ്റ്റനാണ്. ഏതു ഘട്ടത്തിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിതിനെ ആര്‍ക്കും സ്വാതന്ത്ര്യത്തോടെ സമീപിക്കാനാകും. അതാണ് ഇരുവരുടേയും ക്യാപ്റ്റന്‍സിയുടെ പ്രധാന വ്യത്യാസം', ഓജ ചൂണ്ടിക്കാട്ടി.
Content Highlights: Pragyan Ojha differentiates captaincy styles of Virat Kohli, Rohit Sharma
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..