ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ പിതാവ് അന്തരിച്ചു. പൊള്ളാര്‍ഡ് തന്നെയാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

' ശാന്തിയോടെ സമാധാനത്തോടെ പിതാവിന്റെ ആത്മാവ് നിത്യശാന്തി കൊള്ളട്ടേ. നിങ്ങളെ ഞാനെപ്പോഴും സ്‌നേഹിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഇനിയും ഞാന്‍ കൊയ്യും. ഇനി ആ നീണ്ട പയ്യനില്ല. നല്ലൊരിടത്ത് നിങ്ങള്‍ സന്തോഷത്തോടെയിരിക്കട്ടെ'-പൊള്ളാര്‍ഡ് പങ്കുവെച്ചു. 

അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പൊള്ളാര്‍ഡ് ഇക്കാര്യമറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസ് നായകനായ പൊള്ളാര്‍ഡ് അടുത്ത മാസം നടക്കുന്ന ഐ.പി.എല്ലിനായുള്ള പരിശീലനത്തിലാണ്. 

മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് പൊള്ളാര്‍ഡ് കളിക്കുന്നത്. മുംബൈയ്ക്ക് വേണ്ടി 164 മത്സരങ്ങള്‍ കളിച്ച താരം 3023 റണ്‍സ് നേടിയിട്ടുണ്ട്. 60 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈയിടെ ട്വന്റി 20-യില്‍ ശ്രീലങ്കയ്‌ക്കെതിരേ ആറുപന്തില്‍ ആറുസിക്‌സുകള്‍ നേടി പൊള്ളാര്‍ഡ് റെക്കോഡ് സ്വന്തമാക്കിയിരുന്നു.

Content Highlights: Pollard's father passes away, all-rounder says I do know you are in a better place