പ്രതീകാത്മകചിത്രം | Photo: Getty Images
ഹാപുര്‍: ഇന്ത്യയില്‍ വീണ്ടും വ്യാജ ഐ.പി.എല്‍. റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി പഞ്ചാബിലാണ് ഇത്തവണ വ്യാജ ഐ.പി.എല്‍. നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജ ഐ.പി.എല്‍. നടത്തിയതിന് ഗുജറാത്തിലെ മെഹ്സന ജില്ലയിലെ മോളിപുര്‍ ഗ്രാമത്തില്‍ നിന്ന് നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഭവം കെട്ടടങ്ങുന്നതിനുമുന്പാണ് അടുത്ത വ്യാജ ഐ.പി.എല്‍. തലപൊക്കിയത്.
പഞ്ചാബിലെ ഹാപുറിലാണ് ഇത്തവണ വ്യാജ ഐ.പി.എല്‍. നടന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിനിടെ പോലീസ് ഇടപെട്ട് നടത്തിപ്പുകാരെ അറസ്റ്റുചെയ്തു. 'ബിഗ് ബാഷ് പഞ്ചാബ് ട്വന്റി 20 ലീഗ്' എന്ന പേരിലാണ് വ്യാജ ഐ.പി.എല്‍. നടത്തിയത്. റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
യൂട്യൂബ് ചാനലിലൂടെ മത്സരങ്ങള്‍ ലൈവായി കാണിച്ചാണ് നടത്തിപ്പുകാര്‍ റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിച്ചത്. ഹാപുറിലുള്ള പ്രാദേശികകളിക്കാരെ അണിനിരത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വലിയ തോതിലുള്ള വാതുവെയ്പ്പാണ് നടന്നത്. ഓരോ മത്സരം കഴിയുമ്പോഴും താരങ്ങള്‍ക്ക് 30,000 മുതല്‍ 40,000 രൂപവരെ പ്രതിഫലം ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
'ക്രിക്ക് ഹീറോസ്' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് റഷ്യന്‍ വാതുവെയ്പ്പുകാര്‍ മത്സരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പുകാരായ മീററ്റ് സ്വദേശിയായ ഷബ്ബു അഹമ്മദ്, ഗ്വാളിയോര്‍ വാസിയായ ഋഷഭ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മത്സരം ലൈവായി സംപ്രേഷണം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
ഹാപുറിലെ സുധ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പോലീസ് ഇവിടേക്കെത്തിയത്. ഇതിനുമുന്‍പ് ഹാപുറിലെ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടന്നത്. സ്കൂള്‍ ഗ്രൗണ്ട് വാടകയ്ക്കെടുത്തതായിരുന്നു മത്സരങ്ങള്‍ നടത്തിയത്. കഴിഞ്ഞ അഞ്ചുമാസങ്ങളായി മത്സരങ്ങള്‍ നടന്നുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Also Read
റഷ്യന്‍ വാതുവെപ്പുകാരുമായി നേരിട്ട് ബന്ധമുള്ള ടൂര്‍ണമെന്റിന്റെ പ്രധാനനടത്തിപ്പുകാരായ എഫിമോവ്, ആസിഫ് മുഹമ്മദ്, അശോക് ചൗധരി എന്നിവരെ ഉടന്‍ തന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..