Photo: twitter.com/narendramodi
അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ദേശീയഗാനമാലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ രംഗമരങ്ങേറിയത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയത്. ഒപ്പം വിശിഷ്ട അതിഥിയായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമുണ്ടായിരുന്നു. വേദിയിലെത്തിയ ആല്‍ബനീസിനെ ആദരിച്ച മോദി പിന്നീട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം കാണികളെ അഭിവാദ്യം ചെയ്തു.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച മോദി പിന്നീട് താരങ്ങള്‍ക്കൊപ്പം നിന്ന് ദേശീയഗാനമാലപിച്ചു.. ഈ രംഗം ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
Content Highlights: PM Modi Sings National Anthem With indian players
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..