താരങ്ങള്‍ കോവളത്ത് തങ്ങും; സദ്യയും മീന്‍കറിയും ഒരുക്കി ആതിഥേയര്‍


ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടക്കുന്ന ഇന്ത്യയുമായുള്ള ട്വന്റി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചറും ടീമംഗങ്ങളും വിമാനത്താവളത്തിൽനിന്നു പുറത്തേക്കുവരുന്നു | Photo: Print

തിരുവനന്തപുരം: ഇന്ത്യയുമായുള്ള ട്വന്റി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഊഷ്മള വരവേല്‍പ്പ്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെയും കോച്ച് മാര്‍ക്ക് ബൗച്ചറുടെയും നേതൃത്വത്തിലെത്തിയ ടീമിനെ വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കോവളം ലീലാ ഹോട്ടലില്‍ എത്തിയ താരങ്ങളെ ചന്ദനക്കുറിയിട്ട് മാലയണിയിച്ച് പുഷ്പവൃഷ്ടിയോടെയാണ് വരവേറ്റത്. മത്സരത്തിനായി ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് എത്തും.

ദക്ഷിണാഫ്രിക്കന്‍ ടീം ലീലാ ഹോട്ടലിന്റെ കടലിന് എതിര്‍ഭാഗത്തുള്ള ദി ക്ലബ്ബ് എന്ന ഭാഗത്തും ഇന്ത്യന്‍ ടീം ഹോട്ടലിന്റെ കടലിനോടു ചേര്‍ന്നുള്ള ഭാഗത്തുമാണ് താമസിക്കുന്നത്. ഇരു ടീമംഗങ്ങളും തമ്മില്‍ ഇടപഴകാനാകാത്ത വിധത്തിലാണ് താമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരു ടീമുകള്‍ക്കുമായി ഹോട്ടലില്‍ കേരളസദ്യയാണ് തയ്യാറാക്കുന്നത്.താരങ്ങള്‍ക്കായി ദിവസവും പ്രത്യേക കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച ദക്ഷിണാഫ്രിക്കന്‍ ടീമിനായി പാശ്ചാത്യസംഗീത പരിപാടിയുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും സംഘടിപ്പിക്കും.

ഷെഫ് പീയുഷ് മിശ്രയുടെ നേതൃത്വത്തിലാണ് താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. ദേശീയവും വിദേശീയവുമായ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ലീലാ ഹോട്ടലിന്റെ ഓജസ്യ എന്ന പ്രത്യേക ഭക്ഷണരീതിയാണ് കളിക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളും വെജിറ്റേറിയന്‍, വീഗന്‍ ഭക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടീന്‍ ഘടകങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണമൊരുക്കണമെന്ന നിര്‍ദേശവുമുണ്ട്. ഫിഷ് നിര്‍വാണ എന്ന കരിമീന്‍കറിയും പ്രത്യേകമായി തയ്യാറാക്കുന്നുണ്ട്.

ഹോട്ടലിലെ ജിം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ മൂന്നു ദിവസത്തേക്ക് മറ്റ് അതിഥികള്‍ക്ക് ഉപയോഗിക്കാനാകില്ല. പുറത്തുനിന്നുള്ളവര്‍ക്ക് ഹോട്ടലിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. കഴിഞ്ഞതവണ ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ വിരാട് കോലിയും രവിശാസ്ത്രിയും താമസിച്ചത് ഹോട്ടലിന്റെ ഭാഗമായ കോവളം കൊട്ടാരത്തിലായിരുന്നു.

ഇന്നുമുതല്‍ പരിശീലനം

ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കയും വൈകീട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. മത്സരത്തിന്റെ 23000 ടിക്കറ്റുകള്‍ ഇതിനകം വിറ്റു. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പെടെ 5200 ടിക്കറ്റുകളാണ് ബാക്കിയുള്ളത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകൂടി കാണിക്കണം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടണം.

Content Highlights: players will stay at kovalam hosts prepared Kerala Sadya and Meen Curry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented