ദുബായ്: കോവിഡ്-19നു ശേഷം ക്രിക്കറ്റ് കളത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. മത്സരത്തിനിടയിൽ കളിക്കാർ ഫീൽഡ് അമ്പയർമാർക്ക് സൺഗ്ലാസും തൊപ്പിയും തൂവാലയും കൈമാറാൻ പറ്റില്ല.

സാധാരാണയായി ബൗളിങ്ങ് തുടങ്ങുന്നതിന് മുമ്പ് ബൗളർമാർ അമ്പയർമാർക്ക് തൊപ്പിയും സൺഗ്ലാസും സൂക്ഷിക്കാൻ കൊടുക്കാറുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഇത് അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. ഈ സാധനങ്ങളൊന്നും സഹതാരങ്ങളെ ഏൽപിക്കാൻ അനുവദിക്കില്ലെന്നും ഐ.സി.സി പറയുന്നു.

പരിശീലനത്തിനിടയിൽ ഇടവേളകൾ അനുവദിക്കില്ലെന്നും ഐ.സി.സി വ്യക്തമാക്കുന്നു. സാധാരണയായി ടോയ്ലറ്റിൽ പോകാനാണ് താരങ്ങൾ ഇടവേളയെടുക്കാറുള്ളത്. അതോടൊപ്പം മത്സരത്തിന് മുമ്പും ശേഷവും ഡ്രസ്സിങ് റൂമിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്നും ഐ.സി.സിയുടെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. പന്തിൽ ഉമിനീർ തേക്കുന്നത് നേരത്തെ ഐ.സി.സി വിലക്കിയിരുന്നു.

Content Highlights: Players not allowed loo breaks during training cant give even cap to umpire