രാജ്‌കോട്ട്: കളിക്കളത്തിലെ പ്രകടനം കൊണ്ട് നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്ത് കളിക്കാന്‍ പോകുമ്പോഴും കോലിയുടെ ആരാധകര്‍ക്ക് കുറവ് വന്നിട്ടില്ല. വിദേശത്ത് ഗാലറിയില്‍ കോലി ബാനറുകള്‍ നിറയുന്നതും ഇതിന് ഉദാഹരണമാണ്.

എന്നാല്‍ രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ആരാധകരുടെ കുറച്ചൊന്ന് കടന്ന പ്രവര്‍ത്തിക്ക് കോലിയും ക്രിക്കറ്റ് ലോകവും സാക്ഷിയായി. 

പ്രിയതാരത്തെ ഒന്ന് അടുത്തു കാണാന്‍ ആരാധകര്‍ മൈതാനത്തേക്ക് ഓടിയെത്തുന്നത് കായിക രംഗത്ത് പതിവാണ്. ഇത്തരത്തില്‍ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തേക്ക് കോലി ബാറ്റിങ്ങിനെത്തിയപ്പോള്‍ സുരക്ഷാ ജീനക്കാരുടെ കണ്ണുവെട്ടിച്ച് രണ്ടു യുവാക്കളെത്തി. കോലിക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 

pitch invaders take selfie with virat kohlI

ചേതേശ്വര്‍ പൂജാര പുറത്തായതിനു പിന്നാലെ കോലി ബാറ്റിങ്ങിന് എത്തിയപ്പോഴാണ് രണ്ടു യുവാക്കള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി കോലിക്കടുത്തെത്തിയത്. ഇവര്‍ കോലിക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു.

കോലിയും അമ്പയറും യുവാക്കളോട് പുറത്തേക്ക് പോകാന്‍ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഇരുവരെയും പുറത്തേക്ക് മാറ്റിയത്.

pitch invaders take selfie with virat kohli

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലാണ്. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടേയും കോലി, പൂജാര എന്നിവരുടെ അര്‍ധ സെഞ്ചുറികളുടേയും മികവില്‍ ആദ്യ ദിനം ഇന്ത്യ നാലു വിക്കറ്റിന് 364 റണ്‍സെടുത്തിട്ടുണ്ട്. 134 പന്തുകള്‍ നേരിട്ട കോലി 72 റണ്‍സോടെ ക്രീസിലുണ്ട്.

Content Highlights: pitch invaders take selfie with virat kohli