photo: twitter/ Koushik HS
നാഗ്പുര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാകും. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളും. അദ്യ മത്സരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. ഇന്ത്യയൊരുക്കുന്ന സ്പിന്‍ കെണിയില്‍ വീഴാതിരിക്കാന്‍ സന്ദര്‍ശകര്‍ ഗംഭീര തയ്യാറെടുപ്പാണ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ ടീം ഇത്തരം പിച്ചുകളില്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയ പരിശീലനം നടത്തുന്ന പിച്ചുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഓസ്‌ട്രേലിയന്‍ ടീമിന് പരിശീലനം നടത്താനായി മൂന്ന് വ്യത്യസ്ത പിച്ചുകളാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. പിച്ചില്‍ കൂടുതല്‍ ടേണുണ്ടാകുമെന്ന അറിയിപ്പും ഓസ്‌ട്രേലിയയ്ക്ക് നല്‍കിക്കഴിഞ്ഞു.
ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ നേരിടാന്‍ പ്രത്യേക പരിശീലനത്തിലാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍. ഇതിനായി അശ്വിന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള മഹേഷ് പിത്തിയ എന്ന സ്പിന്‍ ബൗളറാണ് ടീമിനൊപ്പമുള്ളത്. സ്റ്റീവ് സ്മിത്ത് അടക്കമുള്ള താരങ്ങള്‍ മഹേഷ് പിത്തിയയുടെ ബൗളിങ് നേരിടുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.
Content Highlights: Pictures Of Australias Training Pitch For India Tests Surface gone viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..