ലോകകപ്പില്‍ ധോനി കളിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലേക്ക് തിരഞ്ഞെടുക്കുക; ഹര്‍ഭജന്‍ സിങ്ങ്


രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി പ്രതിഭ തെളിയിച്ച ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്രയേറെ തലപുകയ്ക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു

Image Courtesy: IPL

മുംബൈ: 'വരുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു?' സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റേതാണ് ചോദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി പ്രതിഭ തെളിയിച്ച ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്രയേറെ തലപുകയ്ക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യ തോറ്റുപുറത്തായതോടെ ടീമില്‍ ഇടം നഷ്ടപ്പെട്ട ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഭാജിയുടെ പരസ്യപ്രതികരണം.

ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോനിക്ക് ടീമിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാല്‍ കോവിഡ്-19നെ തുടര്‍ന്ന് 13-മത് ഐ.പി.എല്‍ തന്നെ അിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍ സിങ്ങ് തന്റെ നിലപാട് തുറന്നു പറഞ്ഞത്.

ഒരു ഐപിഎല്‍ ടൂര്‍മെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് ധോനിയെപ്പോലെ ഒരു താരത്തെ വിലയിരുത്തുക. അത് അസാധ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ് ധോനി. രാജ്യത്തിന് വേണ്ടി തന്റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്ത താരം. അത്തരം ഒരു കളിക്കാരനെ വിലയിരുത്താന്‍ ഒരു ടൂര്‍ണമെന്റിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കുന്നത് ശരിയല്ല. ടീമിന് ധോനിയെപ്പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കേണ്ട കാര്യംപോലും ഇല്ലെന്നും ഭാജി വ്യക്തമാക്കി.

Content Highlights: Pick Dhoni if he is available for World T20 says Harbhajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented