ഫോമിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ മുന്‍ താരങ്ങളുടെ വ്യക്തിപരമായ ആക്രമണം നിരാശാജനകം - ബാബര്‍


Photo: ANI

ഇസ്ലാമാബാദ്: തന്റെ ഫോമിനെ സംബന്ധിച്ചുള്ള വിമര്‍ശനങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഏഷ്യാ കപ്പിലടക്കം മോശം ഫോമിലായിരുന്ന ബാബറിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏഴ് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ബാബര്‍, മുന്‍ താരങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തന്നെ വേദനിപ്പിച്ചതായി തുറന്നുപറഞ്ഞത്.

''മുന്‍ താരങ്ങള്‍ക്ക് തീര്‍ച്ചയായും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം. എന്നാല്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നിരാശയുളവാക്കുന്നതാണ്. മുന്‍ കളിക്കാരും അതിലൂടെ കടന്നുപോയിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് എത്രത്തോളം സമ്മര്‍ദവും ഉത്തരവാദിത്തവും ഉണ്ടെന്ന് അവര്‍ക്കറിയാം. അത്തരം പ്രസ്താവനകളില്‍ വ്യക്തിപരമായി ഞാന്‍ വിഷമിക്കുന്നില്ല.'' - ബാബര്‍ പറഞ്ഞു.

Content Highlights: Personal attack by former players are disappointing says Babar Azam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented