പരിക്കേറ്റപ്പോള്‍ സ്വന്തം ചെലവില്‍ ചികിത്സ നടത്തി, വിവാദത്തിന് തിരികൊളുത്തി അഫ്രീദി


ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി

Photo: AFP

ലാഹോര്‍: പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്കുമായി ബന്ധപ്പെട്ടൊരു വിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യാകപ്പിന് മുന്‍പ് ഷഹീന്‍ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പാകിസ്താന്‍ നായകന്‍ ഷഹീദ് അഫ്രീദി നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്.

ഏഷ്യാകപ്പിന് മുന്നോടിയായി പരിക്കിന്റെ പിടിയിലായ ഷഹീന്‍ അഫ്രീദി വിദഗ്ധചികിത്സയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലേക്കാണ് പറന്നത്. ഇംഗ്ലണ്ടില്‍ വൈദ്യസഹായം തേടിയ ഷഹീന്‍ പരിക്കില്‍ നിന്ന് മുക്തനാകുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ ചെലവും ഷഹീന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവാക്കിയതാണെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു. ഒരു സ്വകാര്യ പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹീദ് തുറന്നടിച്ചത്.

വൈദ്യപരിശോധനയ്ക്കുള്ള എല്ലാ ചെലവുകളും ഷഹീന്‍ സ്വയം വഹിച്ചതാണെന്നും പാകിസ്താന്‍ ക്രിക്കറ്റ് ചികിത്സയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. യാത്രാച്ചെലവും ഭക്ഷണവും താമസവുമെല്ലാം ഷാഹിദ് തന്നെയാണ് വഹിച്ചതെന്ന് അഫ്രീദി കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ടീം ഡയറക്ടര്‍ സക്കീര്‍ ഖാന്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഷഹീനിനെ വിളിച്ചതെന്നും ഷാഹിദ് വെളിപ്പെടുത്തി.

ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഷഹീന്‍ അഫ്രീദി ചികിത്സയ്ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ പോയത് അറിയില്ലായിരുന്നു എന്നാണ് ബോര്‍ഡ് പ്രതികരിച്ചത്. ഇക്കാര്യം ഗൗരവമായി കാണുന്നെന്നും ഷഹീനിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഏഷ്യാകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഫഖര്‍ സമാന്റെ ചികിത്സയും ഏറ്റെടുക്കുമെന്ന് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

പരിക്കില്‍ നിന്ന് മുക്തനായ ഷഹീന്‍ അഫ്രീദി ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്നുണ്ട്. ട്വന്റി 20 ലോകകപ്പ് ടീമില്‍ താരം ഇടം നേടിയിട്ടുമുണ്ട്.

Content Highlights: shaheen afridi, shahid afridi, pakistan cricket board, sports news, cricket news, shaheen injury


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented