Photo: AFP
കൊളംബോ:മൂന്നാം ഏകദിനത്തില്‍ പഥും നിസ്സങ്കയുടെ കന്നി ഏകദിന സെഞ്ചുറി മികവില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്താനും അവര്‍ക്കായി. ഓസ്ട്രേലിയ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 48.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായി രണ്ടു ജയങ്ങള്‍ നേടിയാണ് ലങ്കയുടെ തിരിച്ചുവരവ്.
147 പന്തില്‍ നിന്ന് രണ്ട് സിക്സും 11 ഫോറുമടക്കം 137 റണ്‍സെടുത്ത നിസ്സങ്കയുടെ ഇന്നിങ്സാണ് ലങ്കന്‍ ഇന്നിങ്സിന്റെ നട്ടെന്ന്. 85 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് നിസ്സങ്കയ്ക്ക് ഉറച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. മെന്‍ഡിസ് പിന്നീട് റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു.
നിരോഷന്‍ ഡിക്വെല്ല (25), ധനഞ്ജയ ഡിസില്‍വ (25) എന്നിവരും ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (85 പന്തില്‍ 62), അലക്സ് കാരി (52 പന്തില്‍ നിന്ന് 49), ട്രാവിസ് ഹെഡ് (65 പന്തില്‍ 70) എന്നിവരുടെ ഇന്നിങ്സ് മികവില്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..