ആരണ്‍ ഫിഞ്ചിന് പകരക്കാരനെ പ്രഖ്യാപിച്ചു, പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീം ക്യാപ്റ്റന്‍


പാറ്റ് കമ്മിൻസ് | Photo: AP

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുത്തു. ആരണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണിത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കമ്മിന്‍സ് ആയിരിക്കും ഓസീസിനെ നയിക്കുക.

നിലവില്‍ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു കമ്മിന്‍സ്. ഫിഞ്ചിന് കീഴില്‍ കളിച്ചത് വളരെ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും കമ്മിന്‍സ് പ്രതികരിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.



ഏകദിന ക്രിക്കറ്റില്‍ നിന്ന് ഫിഞ്ച് വിരമിച്ച പശ്ചാത്തലത്തില്‍ മുന്‍ നായകനും പന്ത് ചുരണ്ടല്‍വിവാദത്തില്‍ ഒരു വര്‍ഷം മാറി നിന്ന ശേഷം തിരിച്ചെത്തുകയും ചെയ്ത സ്റ്റീവന്‍ സ്മിത്തിനെ നായകനാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കമ്മിന്‍സിനാണ് നറുക്ക് വീണത്. ടി20യില്‍ ഫിഞ്ച് ആണ് ഇപ്പോഴും ഓസ്‌ട്രേലിയയെ നയിക്കുന്നത്.

ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ കമ്മിന്‍സിന്റെ പ്രകടനം വളരെ മികച്ചതാണ്. ടീമിനെ നയിക്കാനുള്ള പക്വതയും പ്രാപ്തിയും അവന് ധാരാളമുണ്ട്. ഓസീസ് ചീഫ് സെലക്ടറും മുന്‍ നായകനുമായ ജോര്‍ജ് ബെയ്‌ലി അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലും ടീമിനെ നയിക്കുക കമ്മിന്‍സ് ആയിരിക്കുമെന്നും ജോര്‍ജ് ബെയ്‌ലി പറഞ്ഞു.

ടി20 ലോകകപ്പ് സമാപിച്ച ശേഷം നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലായിരിക്കും കമ്മിന്‍സ് ഓസീസ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുക. ഇതിന് ശേഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഓസ്‌ട്രേലിയ ഏകദിന പരമ്പര കളിക്കും.

Content Highlights: pat cummins, captain, odi, cricket australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented