മരിയ കമ്മിൻസ്, പാറ്റ് കമ്മിൻസ് Photo: twitter.com/9NewsAUS, AFP
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും പേസ് ബൗളറുമായ പാറ്റ് കമ്മിന്‍സിന്റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
മരിയയോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കറുപ്പ് ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്. കമ്മിന്‍സിന്റെ അമ്മയുടെ വിയോഗത്തില്‍ ബി.സി.സി.ഐ അനുശോചനം രേഖപ്പെടുത്തി.
2005 മുതല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ രോഗത്തോട് പോരാടുന്ന മരിയ കമ്മിന്‍സിന്റെ ആരോഗ്യനില ഈയിടെ വഷളാകുകയായിരുന്നു. അമ്മയുടെ നില ഗുരുതരമായതോടെ രണ്ടാം ടെസ്റ്റിനുശേഷം കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്.
Content Highlights: Pat Cummins mother passes away after prolonged battle with illness
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..