പാർഥിവ് പട്ടേൽ | Photo: twitter.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.
ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് പാര്‍ഥിവ്. എം.എസ്.ധോനി വരുന്നതുവരെ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥിവിന് പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. പക്ഷേ ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലുമെല്ലാം താരം മികച്ച പ്രകടനം പുറത്തെടുത്തു.
2002-ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് പാര്‍ഥിവ് അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡുമായാണ് പാര്‍ഥിവ് അരങ്ങേറ്റം കുറിയ്ക്കുന്നത്. അന്ന് 17 വയസ്സും 153 ദിവസവും മാത്രമാണ് താരത്തിനുണ്ടായിരുന്നത്. അവസാനമായി അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് 2018-ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ്.
35 കാരനായ പാര്‍ഥിവ് ഏകദിനത്തില്‍ നാല് അര്‍ധസെഞ്ചുറിയടക്കം 736 റണ്‍സും ടെസ്റ്റില്‍ ആറ് അര്‍ധസെഞ്ചുറികളടക്കം 934 റണ്‍സും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആറുടീമുകള്‍ക്ക് വേണ്ടി 139 മത്സരങ്ങള്‍ കളിച്ച താരം 2848 റണ്‍സ് നേടിയിട്ടുണ്ട്. 2016-17 സീസണില്‍ ഗുജറാത്തിന് രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതില്‍ താരം വഹിച്ച പങ്ക് ചെറുതല്ല. 187 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 10797 റണ്‍സ് നേടിയിട്ടുള്ള പാര്‍ഥിവ് പട്ടേല്‍ 26 ശതകങ്ങളും 59 അര്‍ധശതകങ്ങളും നേടിയിട്ടുണ്ട്.
Content Highlights: Parthiv Patel announces retirement from all forms of cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..