മെല്‍ബണ്‍:  ടിം പെയ്‌നും ഋഷഭ് പന്തും തമ്മിലുള്ള വാക്‌പോരിന് ഒരു അറുതിയുണ്ടാകുമെന്ന് തോന്നുന്നില്ല. മെല്‍ബണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭിനെ പരിഹസിച്ചതിന് പെയ്‌നിന് നാലാം ദിനം തിരിച്ചുകിട്ടി. 

ധോനി ടീമില്‍ തിരിച്ചെത്തിയില്ലേ ഇനി വീട്ടില്‍ കുട്ടികളെ നോക്കാന്‍ വരൂ എന്നായിരുന്നു കഴിഞ്ഞ ദിവസം ഋഷഭിനെ ചൂടുപിടിപ്പിക്കാന്‍ പെയ്ന്‍ പറഞ്ഞത്. വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഈ സംസാരം ഋഷഭിന്റെ ശ്രദ്ധ തിരിക്കാന്‍ കൂടിയായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പെയ്ന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പറായ ഋഷഭ് അതിന് മറുപടി നല്‍കി. രവീന്ദ്ര ജഡേജയുടെ ബൗളിങ്ങിനിടെ പെയ്‌നിനെ താത്ക്കാലിക ക്യാപ്റ്റന്‍ എന്നു വിളിച്ചായിരുന്നു ഋഷഭിന്റെ പരിഹാസം. 

Read More: 'ധോനി തിരിച്ചെത്തിയില്ലേ, ഇനി നീ എന്റെ വീട്ടില്‍ വന്ന് കുട്ടികളെ നോക്ക്'- ഋഷഭിനെ പരിഹസിച്ച് പെയ്ന്‍

'നമുക്ക് ഒരു വിശിഷ്ടാതിഥിയുണ്ട്. മായങ്ക്, നീ എപ്പോഴെങ്കിലും താത്ക്കാലിക ക്യാപ്റ്റന്‍ എന്നു കേട്ടിട്ടുണ്ടോ? പെയ്‌നിന് ചെയ്യാന്‍ സാധിക്കുന്ന ഒരൊറ്റ കാര്യം വാ തോരാതെ സംസാരിക്കുക എന്നത് മാത്രമാണ്.' സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞ ഋഷഭിന്റെ സംസാരം ഇങ്ങനെയാണ്. 26 റണ്‍സെടുത്ത പെയ്ന്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഋഷഭിന് ക്യാച്ച് സമ്മാനിച്ച് പുറത്താകുകയും ചെയ്തു. 

Content Highlights: Pant Sledges Paine Calls Him Temporary Captain India vs Australia Third Test