ലാഹോര്‍: ലോക ഇലവനെതിരെ സ്വന്തം മണ്ണില്‍ പാകിസ്താന്‍ കളിക്കാനിറങ്ങിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പാക് മണ്ണില്‍ ഏറെ നാളുകള്‍ക്ക് ശേഷം വിരുന്ന് വന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റായിരുന്നു അത്.
2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിന് നേരെ ഭീകരവാദി ആക്രമണം നടന്ന ശേഷം മറ്റു ടീമുകളെല്ലാം പാക് മണ്ണില്‍ കളിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. അതിനിടയില്‍ 2015ല്‍ സിംബാബ്‌വെ കളിക്കാന്‍ വന്നത് മാത്രമാണ് പാകിസ്താന് ആശ്വാസമായുള്ളത്
പാക് മണ്ണില്‍ വീണ്ടും ക്രിക്കറ്റ് വിരുന്നെത്തിയതോടെ അതിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നതോടെ കളി കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് കുറച്ചാരാധകര്‍. ഇങ്ങനെ സങ്കടത്തിലായ ആരാധകന്‍ കളി കാണാന്‍ ഒരു വഴി കണ്ടുപിടിച്ചു. ആ വഴിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാവുന്നത്.
പാകിസ്താനും ലോക ഇലവനും തമ്മിലുള്ള മത്സരം കാണാന്‍ ആരെങ്കിലും ടിക്കറ്റ് തരുകയാണെങ്കില്‍ ഒരു വര്‍ഷം അയാളുടെ മുടി സൗജന്യമായി വെട്ടിത്തരാമെന്നാണ് ഒരു ബാര്‍ബറുടെ വാഗ്ദ്ധാനം. ബഹവാല്‍പുരിലെ തന്റെ ബാര്‍ബര്‍ കടക്ക് മുന്നിലാണ് അയാള്‍ ഇങ്ങനെയൊരു പോസ്റ്റര്‍ ഒട്ടിച്ചുവെച്ചത്.
ഇതിന് മറുപടിയായി പാകിസ്താനെ അഭിനന്ദിച്ചുള്ള നിരവധി ട്വീറ്റുകളാണ് വരുന്നത്. ക്രിക്കറ്റിനോട് ഇത്രയും സ്‌നേഹമുള്ള വേറെ രാജ്യമുണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. ക്രിക്കറ്റ് ഭ്രാന്ത് അതിന്റെ ഏറ്റവും ഉന്നതിയില്‍ എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. ലോഹാറില്‍ നിന്നുള്ള ഒരു ആരാധകന്‍ ഒരു വര്‍ഷം മുടി വെട്ടാനാവുന്ന ചിലവും കണക്കുകൂട്ടിയിട്ടുണ്ട്. ഒരൊറ്റ തവണ മുടിവെട്ടാന്‍ 100 രൂപയാണാവുക. അങ്ങിനെയെങ്കില്‍ ഓരോ മാസം വീതവും മുടിവെട്ടിയാല് 12 മാസത്തിന് 1200 രൂപയേ ആകുകയുള്ളൂവെന്നും ഇയാള്‍ കണക്കുകൂട്ടിയിട്ടുണ്ട്. ഇതില്‍ ലാഭം ബാര്‍ബര്‍ക്കാണെന്നാണ് ലോഹോറുകാരന്റെ കണ്ടുപിടിത്തം.
നിലവില്‍ ടൂര്‍ണമെന്റില്‍ പാകിസ്താനും ലോക ഇലവനും 1-1 എന്ന നിലയിലാണ്. ആദ്യ ടിട്വന്റിയില്‍ പാകിസ്താന്‍ 20 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം ടിട്വന്റിയില്‍ ലോക ഇലവന്‍ ഏഴു വിക്കറ്റിന് തിരിച്ചടിച്ചു.
നിലവില്‍ പാകിസ്താന്റെ അന്താരാഷ്ട്ര താരങ്ങള്‍ക്കെല്ലാം സ്വന്തം മണ്ണില്‍ കളിച്ചുള്ള പരിചയം കുറവാണ്. പാകിസ്താനില്‍ ആരും കളിക്കാന്‍ വരാത്തതിനാല്‍ അവര്‍ ആതിഥേയരാകുന്ന മത്സരങ്ങളെല്ലാം യു.എ.ഇയാണ് വേദിയാവാറുള്ളത്.
A barber in Bahawalpur is offering free haircuts for one year if someone gets him a ticket for Pakistan versus World XI #Cricket #PAKvWXI pic.twitter.com/T9Yo2gY94A
— Saj Sadiq (@Saj_PakPassion) September 11, 2017
What a gem cricketing nation pak is!!👍the most passionate cricketing nation @wasimakramlive @aaliaaaliya @imVkohli
— Mookane Munawwar (@real_Munawwar) September 11, 2017
OMG! Cricket fever on it's peak!
— Syeda Yasra (@YasraHere) September 12, 2017
#Bahawalpur full of cricket loveing people😍😘😘
— Muhammad Jameel (@Jameel040) September 11, 2017