ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പാക്കിസ്താന് ബാറ്റിങ് തകര്‍ച്ച


91 റണ്‍സെടുത്ത ഫഹീം അഷ്‌റഫും 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക്കിസ്താന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്

Photo: twitter.com|BLACKCAPS

ടൗറന്‍ഗ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്താന് ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡ് ആദ്യഇന്നിങ്‌സില്‍ ഉയര്‍ത്തിയ 431 റണ്‍സിലേക്ക് ബാറ്റേന്തിയ പാക്കിസ്താന്‍ ഒന്നാമിന്നിങ്‌സിലില്‍ 239 റണ്‍സിന് ഓള്‍ഔട്ടായി. പാക്കിസ്താന്‍ ഫോളോ ഓണ്‍ ഒഴിവാക്കി.

91 റണ്‍സെടുത്ത ഫഹീം അഷ്‌റഫും 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക്കിസ്താന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റ് താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഏഴുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീല്‍ വാഗ്നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

Content Highlights: Pakistan vs New Zealand: Mohammad Rizwan, Faheem Ashraf help visitors avoid follow-on in 1st Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented