ഹോങ് കോങ് 38 ന് പുറത്ത്, 155 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍


സെപ്റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാലിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും.

Photo:twitter.com/ICC

ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍. ദുര്‍ബലരായ ഹോങ് കോങ്ങിനെ 155 റണ്‍സിന് തകര്‍ത്താണ് പാകിസ്താന്‍ അവസാന നാലിലെത്തിയത്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തേ യോഗ്യത നേടിയിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ് 10.4 ഓവറില്‍ ഓവറില്‍ വെറും 38 റണ്‍സിന് പുറത്തായി.

പാകിസ്താന്‍ ബൗളര്‍മാര്‍ ഹോങ് കോങ്ങിന് ഒരു അവസരവും നല്‍കിയില്ല. ഹോങ് കോങ് ടീമിലെ ഒരു താരം പോലും രണ്ടക്കം കണ്ടില്ല. എട്ട് റണ്‍സെടുത്ത നായകന്‍ നിസാകത് ഖാനാണ് ടോപ് സ്‌കോറര്‍. പാകിസ്താന് വേണ്ടി ശദബ് ഖാന്‍ നാലുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നവാസ് മൂന്നുവിക്കറ്റ് വീഴ്ത്തി. നസീം ഷാ രണ്ടും ഷഹനവാസ് ദഹാനി ഒരു വിക്കറ്റും നേടി. ട്വന്റി 20 ക്രിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവും വലിയ വിജയമാണിത്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്.

ഇതോടെ സൂപ്പര്‍ ഫോര്‍ ലൈനപ്പായി. സെപ്റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാലിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറില്‍ തന്നെ നായകന്‍ ബാബര്‍ അസം പുറത്തായി. എട്ട് പന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത ബാബറിനെ എഹ്‌സാന്‍ ഖാന്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ഫഖര്‍ സമാനെ കൂട്ടുപിടിച്ച് മുഹമ്മദ് റിസ്വാന്‍ പാകിസ്താനെ മുന്നില്‍ നിന്ന് നയിച്ചു.

ഫഖറും റിസ്വാനും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 17-ാം ഓവറില്‍ ഫഖര്‍ പുറത്തായി. 41 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്ത ഫഖറിനെ എഹ്‌സാന്‍ ഖാന്‍ അസിയാസ് ഖാന്റെ കൈയ്യിലെത്തിച്ചു.

ഫഖറിന് പകരം യുവതാരം ഖുഷ്ദില്‍ ഷാ ക്രീസിലെത്തി. ഇരുവരും വെറും 26 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് പാക് സ്‌കോര്‍ 190 കടത്തിയത്. അവസാന ഓവറില്‍ ഖുഷ്ദില്‍ ഷാ മൂന്ന് സിക്‌സടക്കം നാല് സിക്‌സാണ് നേടിയത്. വൈഡില്‍ പിറന്ന ഫോര്‍ ഉള്‍പ്പെടെ ഐസാസ് ഖാന്‍ ചെയ്ത അവസാന ഓവറില്‍ 29 റണ്‍സ് പിറന്നു.

റിസ്വാന്‍ 57 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 78 റണ്‍സെടുത്തും ഖുഷ്ദില്‍ 15 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സിന്റെ സഹായത്തോടെ 35 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഹോങ് കോങ്ങിനുവേണ്ടി എഹ്‌സാന്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

Content Highlights: asia cup 2022, pakistan vs hong kong, asia cup cricket, cricket news, sports news, sports, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented