പെര്‍ത്ത്: പാകിസ്താനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്ക് വമ്പന്‍ജയം. 49 പന്ത് ബാക്കിനില്‍ക്കെ പത്ത് വിക്കറ്റിന് ജയിച്ച ഓസീസ് 2-0ന് പരമ്പരയും സ്വന്തമാക്കി. ആദ്യമത്സരം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.

പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 എന്ന നിലയില്‍ വരിഞ്ഞുകെട്ടപ്പെട്ടു. ഓസ്ട്രേലിയ 11.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 107 റണ്‍സെടുത്ത് വിജയിച്ചു. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 36 പന്തില്‍ 52-ഉം ഡേവിഡ് വാര്‍ണര്‍ 35 പന്തില്‍ 48-ഉം റണ്‍സ് നേടി. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഓസീസ് ബൗളര്‍ സീന്‍ ആബട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

Content Highlights: Pakistan vs Australia Cricket Series