ഷാര്‍ജ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ച ഓസ്ട്രേലിയ വിജയയാത്ര തുടരുന്നു. പാകിസ്താനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ എട്ടു വിക്കറ്റിന് ജയിച്ചു. സ്‌കോര്‍: പാകിസ്താന്‍ അഞ്ചിന് 280, ഓസ്ട്രേലിയ 49 ഓവറില്‍ രണ്ടുവിക്കറ്റിന് 281. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി (1-0).

ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (135 പന്തില്‍ 116), ഷോണ്‍ മാര്‍ഷ് (91 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ 172 റണ്‍സടിച്ചതോടെ ഓസ്ട്രേലിയ വിജയം ഉറപ്പിച്ചു.

ഹാന്‍ഡ്സ്‌കോമ്പ് 30 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാരിസ് സൊഹെയ്ലിന്റെ (115 പന്തില്‍ 101*) സെഞ്ചുറിയോടെ പാകിസ്താന്‍ മികച്ച സ്‌കോര്‍ കണ്ടെത്തി.

Content Highlights: Pakistan vs Australia Aaron Finch century helps Aus to win in first ODI