രോഹിതിനേയും ധോനിയേയും മറികടന്ന് സന മിര്‍; ഷുഐബ് മാലിക്കിനൊപ്പം


വിന്‍ഡീസിനെതിരായ മൂന്നാമത്തെ ട്വന്റി-20 മത്സരത്തിലാണ് സന ഈ നേട്ടത്തിലെത്തിയത്

ലാഹോര്‍: ഇന്ത്യന്‍ താരങ്ങളായ എം.എസ് ധോനിയേയും രോഹിത് ശര്‍മ്മയേയും മറികടന്ന് പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍. നൂറ് ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഏഷ്യന്‍ വനിതാ താരമെന്ന റെക്കോഡുമാണ് സന സ്വന്തമാക്കിയത്. ഇതോടെ പാക് താരം തന്നെയായ ഷുഐബ് മാലിക്കിന്റെ റെക്കോഡിനൊപ്പമെത്താനും സനയ്ക്കായി.

വിന്‍ഡീസിനെതിരായ മൂന്നാമത്തെ ട്വന്റി-20 മത്സരത്തിലാണ് സന ഈ നേട്ടത്തിലെത്തിയത്. 2009-ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സനയുടെ ട്വന്റി-20 അരങ്ങേറ്റം. ഇത്രയും വര്‍ഷത്തിനിടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സനയ്ക്ക് നഷ്ടമായത്.

പാകിസ്താന് വേണ്ടിയുള്ള ഓരോ മത്സരവും മനോഹരമായ അവസരവും വലിയ ഉത്തരവാദിത്തവുമാണ്. ഇത്രയും നാള്‍ രാജ്യത്തിന് വേണ്ടി കളിക്കാനായി എന്നതില്‍ അഭിമാനിക്കുന്നു. ചരിത്ര നേട്ടത്തിന് പിന്നാലെ സന പറഞ്ഞു.

നിലവില്‍ സന അടക്കം ആറ് താരങ്ങളാണ് 100 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചത്. വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിനാണ് ഒന്നാമത്. പട്ടികയിലുള്ള ഏക പുരുഷ താരം 109 മത്സരം കളിച്ച ഷുഐബ് മാലിക്കാണ്. ഡോട്ടിനും 109 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ധോനിയും 93 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രോഹിത് 89 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

Content Highlights: Pakistan Sana Mir Record MS Dhoni, Rohit Sharma to join Shoaib Malik

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented