Photo: twitter.com/TheRealPCB
കൊളംബോ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വാശിയേറിയ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ മഴ പെയ്തതത് ആരാധകരില്‍ നിരാശ പടര്‍ത്തി. ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്തുവരുമ്പോഴാണ് മഴ പെയ്തതത്.
ശക്തമായ മഴ പെട്ടെന്ന് പെയ്തതോടെ താരങ്ങളെല്ലാം അതിവേഗത്തില്‍ ഗ്രൗണ്ട് വിട്ടു. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാനായി ഷീറ്റും കൊണ്ട് ഓടിയെത്തി. ഈ സമയം ഗ്രൗണ്ട് വിടുകയായിരുന്ന പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചു. സ്റ്റാഫുകള്‍ക്കൊപ്പം പിച്ച് മൂടാന്‍ ഫഖറും കൂടി. ഈ രംഗം ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. മത്സരം 24.1 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ പെയ്തത്. പാകിസ്താനെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരം നേരത്തേ മഴമൂലം ഉപേക്ഷിച്ചിരുന്നു.
Content Highlights: Pakistan's Fakhar Zaman helps groundstaff cover pitch amid rain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..