ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡ് മറികടന്ന് പാക് താരം ബാബര്‍ അസം. ടിട്വന്റിയില്‍ ഏറ്റവു ംവേഗത്തില് 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. 27 ഇന്നിങ്സില്‍ നിന്ന് 1000 റണ്‍സെടുത്തായിരുന്നു കോലി റെക്കോഡിട്ടത്. എന്നാല്‍ ബാബര്‍ അസം 26 ഇന്നിങ്സിനുള്ളില്‍ ഈ നേട്ടം പിന്നിട്ടു.
ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ബാബറിന്റെ റെക്കോഡ് പിറന്നത്. മത്സരത്തിന് മുമ്പ് 1000 റണ്‍സിലെത്താന്‍ ബാബറിന് 48 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. മത്സരത്തില്‍ 58 പന്തില്‍ നിന്ന് 79 റണ്‍സടിച്ചതോടെ ബാബര്‍ പുതിയ റെക്കോഡിനവകാശിയായി.
മത്സരത്തില്‍ 47 റണ്‍സിന് പാകിസ്താന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പര 3-0ത്തിന് പാകിസ്താന് സ്വന്തമാക്കുകയും ചെയ്തു. 34 പന്തില്‍ 53 റണ്‍സുമായി മുഹമ്മദ് ഹഫീസ് ബാബര്‍ അസമിന് മികച്ച പിന്തുണ നല്കി. 167 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 16.5 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
Content Highlights: Pakistan's Babar Azam Breaks Virat Kohli's Record Becomes Fastest To 1,000 T20 Runs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..