Photo: AFP
കറാച്ചി: 12 വര്‍ഷത്തിനുശേഷം ന്യൂസീലന്‍ഡിനെതിരേ ഏകദിന പരമ്പര നേടി പാകിസ്താന്‍. പാകിസ്താനില്‍ വെച്ച് നടക്കുന്ന അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെയാണ് ആതിഥേയര്‍ സീരിസ് സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു.
മൂന്നാം ഏകദിനത്തില്‍ 26 റണ്‍സിനാണ് പാകിസ്താന്റെ വിജയം. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 49.1 ഓവറില്‍ 261 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി 90 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖും 54 റണ്‍സ് നേടിയ ബാബര്‍ അസവും 32 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും തിളങ്ങി. കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തു.
288 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി 65 റണ്‍സെടുത്ത ടോം ബ്ലണ്ടലും 64 റണ്‍സ് നേടിയ കോള്‍ മക്‌കോന്‍ചിയും 45 റണ്‍സെടുത്ത ടോം ലാഥവും പൊരുതിയെങ്കിലും വിജയം നേടാനായില്ല. പാകിസ്താന് വേണ്ടി നസീം ഷാ, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Pakistan Register First ODI Series Win Over New Zealand In 12 Years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..