ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്താന് തിരിച്ചടി; ഷാനവാസ് പുറത്ത്


ഹോങ് കോങ്ങിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷാനവാസിന് പരിക്കേറ്റത്.

Photo: AFP

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന പാകിസ്താന് തിരിച്ചടി. പേസ് ബൗളര്‍ ഷാനവാസ് ദഹാനി ഇന്ത്യയ്‌ക്കെതിരേ ഇന്ന് കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

പേശിവലിവിനെത്തുടര്‍ന്നാണ് ഷാനവാസ് ടീമില്‍ നിന്ന് പുറത്തായത്. സൂപ്പര്‍താരം ഷഹീന്‍ അഫ്രീദിയ്ക്ക് പകരക്കാരനായാണ് ഷാനവാസ് ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീമിലിടം നേടിയത്. പക്ഷേ ഷാനവാസിനും പരിക്കേറ്റതോടെ പാകിസ്താന്‍ ബൗളിങ് ലൈനപ്പിന്റെ ശക്തി കുറഞ്ഞു.

ഹോങ് കോങ്ങിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷാനവാസിന് പരിക്കേറ്റത്. ഷാനവാസിന് പകരം പരിചയസമ്പന്നനായ ഹസ്സന്‍ അലിയെ ടീമിലുള്‍പ്പെടുത്തിയേക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ ഇന്ത്യയോട് അഞ്ചുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെ 38 റണ്‍സിന് ഓള്‍ ഔട്ടാക്കി 155 റണ്‍സിന്റെ വിജയം നേടിയാണ് പാകിസ്താന്‍ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചത്.

Content Highlights: asia cup 2022, india vs pakistan, shahnawaz dahani, asia cup super four, cricket, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented