Photo: twitter.com/ICC
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ പാകിസ്താന് തോല്‍വി. ആറുവിക്കറ്റിനാണ് ഇംഗ്ലണ്ട് പാകിസ്താനെ കീഴടക്കിയത്. ആതിഥേയരായ പാകിസ്താന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ നാല് പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. 46 പന്തുകളില്‍ നിന്ന് 68 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെ മികവിലാണ് പാകിസ്താന്‍ 158 റണ്‍സെടുത്തത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. നായകന്‍ ബാബര്‍ അസം 24 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്തപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ് 17 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്തു. പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ലൂക്ക് വുഡ് നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു.
159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി വെറ്ററന്‍ താരം അലക്‌സ് ഹെയ്ല്‍സ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഹെയ്ല്‍സ് 40 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്തു. 25 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്താവാതെ വെടിക്കെട്ട് പ്രകടനം നടത്തിയ ഹാരി ബ്രൂക്‌സും മികച്ചുനിന്നു. ബെന്‍ ഡക്കറ്റ് 21 റണ്‍സ് നേടി.
പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാദിര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പ്രമുഖ താരങ്ങളില്ലാതിരുന്നിട്ടും വിജയം നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. പരമ്പരയിലെ അടുത്ത മത്സരം സെപ്റ്റംബര്‍ 22 നാണ്.
Content Highlights: england vs pakistan, pakistan vs england, england cricket, pakistan cricket, sports news, cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..