Photo: twitter.com/ICC
ദുബായ്: ഏകദിന റാങ്കിങ്ങില്‍ പാകിസ്താന് തിരിച്ചടി. ചരിത്രത്തിലാദ്യമായി രണ്ട് ദിവസം മുന്‍പ് ഒന്നാം റാങ്കിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം റാങ്കില്‍ വെറും രണ്ട് ദിവസം മാത്രമാണ് പാകിസ്താന് നിലയുറപ്പിക്കാനായത്.
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്താന് ഒന്നാം റാങ്ക് നഷ്ടമായത്. പാകിസ്താനെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇന്ത്യ രണ്ടാമതെത്തി.
അഞ്ചാം ഏകദിനത്തില്‍ പാകിസ്താന്‍ 47 റണ്‍സിനാണ് പരാജയപ്പെട്ടത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 300 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 46.1 ഓവറില്‍ 252 റണ്‍സിന് ഓള്‍ഔട്ടായി. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന്‍ 4-1 ന് സ്വന്തമാക്കി.
മേയ് അഞ്ചിനാണ് പാകിസ്താന്‍ ഒന്നാം റാങ്കിലെത്തിയത്. മേയ് ഏഴിന് ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം പാകിസ്താന് ഒന്നാം സ്ഥാനം നഷ്ടമായി. ബാറ്റര്‍മാരുടെ പട്ടികയില്‍ പാക് നായകന്‍ ബാബര്‍ അസം തന്നെയാണ് ഒന്നാമത്. മുന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പാകിസ്താന്റെ ഫഖര്‍ സമാന്‍ രണ്ടാമതെത്തി.
ഇന്ത്യന്‍ താരങ്ങളില്‍ ശുഭ്മാന്‍ ഗില്ലാണ് റാങ്കിങ്ങില്‍ മുന്നിലുള്ളത്. ഗില്‍ നാലാമതാണ്. വിരാട് കോലി ഏഴാം റാങ്കിലും രോഹിത് ശര്‍മ ഒന്‍പതാം റാങ്കിലും നില്‍ക്കുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടാം സ്ഥാനത്തുണ്ട്. ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡാണ് ഒനനാമത്.
Content Highlights: pakistan lost number one rank in icc odi rankings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..