നിദ ദറിന് നാല് വിക്കറ്റ്; 13 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പാക് വനിതകള്‍ക്ക് വിജയം


മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പാകിസ്താന്‍ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി

നിദ ദറിന്റെ വിക്കറ്റാഘോഷം | Photo: twitter/ICC

ഹാമില്‍ട്ടണ്‍: 13 വര്‍ത്തെ കാത്തിരിപ്പിന് ശേഷം വനിതാ ലോകകപ്പില്‍ ഒരു വിജയം സ്വന്തമാക്കി പാകിസ്താന്‍. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പാകിസ്താന്‍ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 90 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്‌സിതാന്‍ ഏഴു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

37 റണ്‍സെടുത്ത മുനീബ അലി, എട്ടു റണ്‍സെടുത്ത സിദ്ര അമീന്‍ എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. 20 റണ്‍സോടെ ക്യാപ്റ്റന്‍ ബിസ്മ മറൂഫും 22 റണ്‍സുമായി ഒമൈമ സുഹൈലും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് മാത്രമാണ് നേടിയത്. അഞ്ചു ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 27 റണ്‍സെടുത്ത ഓപ്പണര്‍ ദിയാന്ദ്ര ഡോട്ടിനാണ് ടോപ് സ്‌കോറര്‍. പാകിസ്താനായി നിദാ ദര്‍ നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ഇതിന് മുമ്പ് 2009-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് പാകിസ്താന്‍ അവസാനമായി വിജയിച്ചത്‌. അന്നും വിന്‍ഡീസ് തന്നെയായിരുന്നു എതിരാളി. അതിനുശേഷം 2009, 2013,2017, 2022 ലോകകപ്പുകളിലായി 18 മത്സരങ്ങളില്‍ പാകിസ്താന്‍ തോറ്റു.

Content Highlights: Pakistan end 13 year wait for win at Women's World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented