suicide
ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് ക്വാസിംബാദ് സ്വദേശിയായ യുവ ക്രിക്കറ്റര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ് ബൗളറുമായ ഷുഐബാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
കൈഞരമ്പ് മുറിച്ച നിലയില്‍ വീട്ടിലെ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ ഷുഐബിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താരം നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് കോച്ച് തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് ഷുഐബ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചു. പുറത്തേക്കിറങ്ങാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.
നേരത്തെ 2018 ഫെബ്രുവരിയില്‍ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് കറാച്ചി സ്വദേശിയായ മുഹമ്മദ് സര്യാബ് തൂങ്ങിമരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..