കമ്രാൻ അക്മൽ
ലാഹോര്‍: പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മലിന്റെ വീട്ടില്‍ കള്ളന് കയറി. മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി അക്മല്‍ വാങ്ങിയ ആടിനെ കള്ളന് മോഷ്ടിച്ചു. അക്മലിന്റെ ലാഹോറിലെ വീട്ടില്‍ നിന്നാണ് ആടിനെ കള്ളന്മാര് മോഷ്ടിച്ചത്.
ഏകദേശം 90000 രൂപ വിലയുള്ള ആടിനെയാണ് മോഷ്ടിച്ചതെന്ന് അക്മലിന്റെ പിതാവ് പാക് മാധ്യമങ്ങളോട് പറഞ്ഞു. ബലി നല്കുന്നതിനുവേണ്ടിയാണ് ആടുകളെ വാങ്ങിയത്. ഇവടെ വീടിന് പുറത്തുകെട്ടിയിട്ടിയിരിക്കുകയായിരുന്നു. അവിടെനിന്നാണ് മോഷണം നടന്നത്.
മോഷ്ടാക്കളെ ഉടന്‍ തന്നെ പിടികൂടുമെന്ന് കമ്രാന്റെ വീടുള്‍പ്പെടുന്ന ഹൗസിങ് സൊസൈറ്റിയിലെ ജീവനക്കാര്‍ പറഞ്ഞതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന് വേണ്ടി ദീര്‍ഘകാലം കളിച്ച താരമാണ് കമ്രാന്‍ അക്മല്‍. രാജ്യത്തിന് വേണ്ടി 53 ടെസ്റ്റുകളും 157 ഏകദിനവും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച കമ്രാന്‍ ഇപ്പോള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ സജീവസാന്നിധ്യമാണ്. 2002-ല്‍ പാകിസ്താന് വേണ്ടി അരങ്ങേറ്റം നടത്തിയ കമ്രാന്‍ 2017 വരെ ടീമിനായി കളിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..