Image Courtesy: Screengrab
ഇസ്ലാമാബാദ്: നിലവില്‍ റദ്ദാക്കിയ ഐ.പി.എല്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള ഏതൊരു തീരുമാനത്തെയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുമെന്ന് സി.ഇ.ഒ വസീം ഖാന്‍.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെങ്കില്‍ നേരത്തെ തീരുമാനിച്ചതു പോലെ സെപ്റ്റംബറില്‍ യു.എ.ഇയില്‍ ടൂര്‍ണമെന്റ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും വസീം ഖാന്‍ പറഞ്ഞു.
''ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്, ഏഷ്യാ കപ്പ് സെപ്റ്റംബറിലാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളല്ലാതെ അത് നടക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഐ.പി.എല്ലിനെ ഉള്‍ക്കൊള്ളുന്നതിനായി ഏഷ്യാ കപ്പ് തീയതി നീട്ടാനുള്ള ഒരു നീക്കവും ഞങ്ങള്‍ അംഗീകരിക്കില്ല'', ജിടിവി ന്യൂസ് ചാനലിലാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യാ കപ്പ് നവംബര്‍ - ഡിസംബര്‍ സമയത്തേക്ക് മാറ്റാനുള്ള നീക്കങ്ങളെ കുറിച്ച് കേള്‍ക്കുന്നുണ്ടെന്നും ഇത് സാധ്യമല്ലെന്നും ഖാന്‍ പറഞ്ഞു. ഈ സമയത്ത് പകിസ്താന് സിംബാബ്‌വെയുമായും ന്യൂസീലന്‍ഡുമായും പരമ്പരകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്ക് ബി.സി.സി.ഐ മാറ്റിയിരുന്നു. എന്നാല്‍ രാജ്യത്ത് മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ടൂര്‍ണമെന്റ് വീണ്ടും അനിശ്ചിതത്വത്തിലായി. അതിനു പിന്നാലെയാണ് ഐ.പി.എല്‍ റദ്ദാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
Content Highlights: Pakistan Cricket Board will object any schedule change of Asia Cup for IPL
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..