'ഞാനാണ് പാകിസ്താന്‍ ക്യാപ്റ്റന്‍'; അനുവാദമില്ലാതെ റിവ്യൂ കൊടുത്ത അമ്പയറോട് ബാബര്‍ | വീഡിയോ


പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം | Screengrab: twitter.com/cricketfanvideo

ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കയും പാകിസ്താനും തമ്മില്‍ വെള്ളിയാഴ്ച നടന്ന സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിന്റെ രസകരമായ ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ അനുവാദമോ അപ്പീലോ ഇല്ലാതെ ഡി.ആര്‍.എസ് തേർഡ് അമ്പയര്‍ക്ക് വിട്ട ഫീല്‍ഡ് അമ്പയറോട് ഞാനാണ് ക്യാപ്റ്റന്‍ എന്ന് ബാബര്‍ അസം പറയുന്നതാണ് സംഭവം.

122 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ബാറ്റിങ്ങിലെ 16-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ഹസന്‍ അലി എറിഞ്ഞ ഓവറില്‍ ലങ്കന്‍ നായകന്‍ ദസൂണ്‍ ഷാനകയുടെ ക്യാച്ചിനായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ അപ്പീല്‍ ചെയ്യുന്നുണ്ട്. എന്നാല്‍, അമ്പയര്‍ ഔട്ടല്ലെന്ന് പറഞ്ഞിട്ടും അപ്പീല്‍ തുടര്‍ന്നതോടെ അന്തിമ തീരുമാനത്തിന് തേർഡ് അമ്പയര്‍ക്ക് വിട്ടു.

സാധാരണഗതിയില്‍ ക്യാപ്റ്റന്‍ ഓണ്‍ ഫീല്‍ഡ് അമ്പയറോട് റിവ്യൂ ഉപയോഗിക്കുന്നുവെന്ന സിഗ്നല്‍ കാണിച്ചാല്‍ മാത്രമാണ് തേർഡ് അമ്പയര്‍ക്ക് വിടുക. എന്നാല്‍ ബാബര്‍ ഒരു സിഗ്നലും കാണിച്ചിരുന്നില്ല.

ഇതിനുമുന്‍പുതന്നെ ഡി.ആര്‍.എസ് ഉപയോഗിക്കപ്പെട്ടപ്പോഴാണ് ബാബര്‍ പ്രതികരിച്ചത്. ടി.വി റീപ്ലേകളില്‍ ഷാനക ഔട്ടല്ലെന്ന് തെളിയുകയും പാകിസ്താന് റിവ്യൂ നഷ്ടമാകുകയും ചെയ്തു.

Content Highlights: drs, asia cup, babar azam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented