Photo: twitter.com/ICC
ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ കുതിപ്പ് നടത്തി പാകിസ്താന്‍. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ് പ്രകാരം പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ലോക ഒന്നാം നമ്പര്‍ ഏകദിനടീമായി മാറിയത്.
ഓസ്‌ട്രേലിയയെ മറികടന്നാണ് പാകിസ്താന്‍ ഒന്നാമതെത്തിയത്. ഇന്ത്യ മൂന്നാം റാങ്കിലാണ്. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീടീമുകളാണ് നാല്, അഞ്ച് റാങ്കുകളില്‍.
2005-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റാങ്കിങ് സിസ്റ്റം ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം ഇതാദ്യമായാണ് പാകിസ്താന്‍ ഒന്നാമതെത്തുന്നത്. ഇതിന് മുന്‍പ് മൂന്നാം റാങ്കിലെത്തിയതാണ് പാകിസ്താന്റെ മികച്ച പ്രകടനം. 2018 ജനുവരിയിലും 2022 ജൂണിലും ടീം മൂന്നാം റാങ്കിലെത്തിയിരുന്നു.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ വിജയത്തിന് പിന്നാലെ പാകിസ്താന്‍ റാങ്കിങ്ങില്‍ കുതിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ ഇപ്പോള്‍ 4-0 ന് മുന്നിട്ട് നില്‍ക്കുകയാണ്.
നാലാം ഏകദിനത്തില്‍ പാകിസ്താന്‍ കിവീസിനെ 102 റണ്‍സിന് പരാജയപ്പെടുത്തി. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 43.4 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ നായകന്‍ ബാബര്‍ അസമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താണ് തുണയായത്.
Content Highlights: pakistan become the number 1 odi team as per latest icc rankings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..