ഇസ്ലാമാബാദ്: പാകിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നത് തുടരുമെന്ന് താരം വ്യക്തമാക്കി.

18 വര്‍ഷം നീണ്ട കരിയറിനാണ് 41-കാരനായ താരം വിരാമമിടുന്നത്. 2021 ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി പാക് ജേഴ്‌സിയില്‍ കളിച്ചത്.

പാക് ടീമിനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2003-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹഫീസ് 218 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 11 സെഞ്ചുറികളും 38 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 6614 റണ്‍സ് നേടി. 139 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 119 ടി20-യില്‍ നിന്ന് 2514 റണ്‍സും 61 വിക്കറ്റും നേടി.

2018-ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി ഹഫീസ് പ്രഖ്യാപിച്ചിരുന്നു. 55 മത്സരങ്ങളില്‍ നിന്ന് 10 സെഞ്ചുറികള്‍ ഉള്‍പ്പെടെ 3652 റണ്‍സാണ് സമ്പാദ്യം. 

Content Highlights: Pakistan all-rounder Mohammad Hafeez retires from international cricket