മൈതാനത്തടി, ഗാലറിയിലടി, സ്റ്റേഡിയത്തിന് പുറത്തടി; തല്ലുമാല സ്റ്റൈലില്‍ അഫ്ഗാന്‍ - പാക് മത്സരം


Photo: twitter.com, AP

ഷാര്‍ജ: കഴിഞ്ഞ ദിവസം ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന തകര്‍പ്പന്‍ മത്സരത്തില്‍ അഫ്ഗാനിസ്താനെ നസീം ഷായുടെ ഞെട്ടിക്കുന്ന പ്രകടനത്തിന്റെ ബലത്തില്‍ തകര്‍ത്ത് പാകിസ്താന്‍ ഏഷ്യാ കപ്പിന്റെ ഫൈനല്‍ ഉറപ്പാക്കിയിരുന്നു. ജയപരാജയങ്ങള്‍ അവസാന നിമിഷം വരെ മാറിമറിഞ്ഞ മത്സരത്തിനു ശേഷം പക്ഷേ അത്ര നല്ല കാഴ്ചകള്‍ക്കല്ല ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. കൈവിട്ടുപോയെന്ന് കരുതിയ മത്സരം ഒരു ഘട്ടത്തില്‍ തിരികെ പിടിച്ച് ഒടുവില്‍ പരാജയം രുചിക്കേണ്ടി വന്നപ്പോള്‍ ക്ഷമിക്കാന്‍ അഫ്ഗാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല. സ്റ്റേഡിയത്തിലെ കസേരകളും മറ്റുമെടുത്ത് പാകിസ്താന്‍ ആരാധകരെ കായികമായി ആക്രമിച്ചാണ് അവര്‍ കലിപ്പ് തീര്‍ത്തത്.

ഇരു വിഭാഗം ആരാധകരുടെയും കയ്യാങ്കളിയില്‍ ഗാലറിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനു ശേഷം സ്റ്റേഡിയത്തിന് പുറത്തും പാക് - അഫ്ഗാന്‍ ആരാധകര്‍ ഏറ്റുമുട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൈതാനത്തും തല്ല്

മത്സര ശേഷം ആരാധകര്‍ തമ്മിലടിക്കുന്നതിന് മുമ്പ് കളത്തില്‍ അഫ്ഗാന്‍ - പാക് താരങ്ങള്‍ തമ്മിലും കാര്യമായ തോതില്‍ ഉരസല്‍ ഉണ്ടായിരുന്നു. ആവേശകരമായ മത്സരത്തിന്റെ 19-ാം ഓവര്‍ വരെ കാര്യങ്ങള്‍ ശാന്തമായിരുന്നു. എന്നാല്‍ 19-ാം ഓവര്‍ എറിഞ്ഞ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്റെ നാലാം പന്ത് സിക്‌സറിന് പറത്തിയ പാക് താരം ആസിഫ് അലി രംഗം ചൂടുപിടിപ്പിച്ചു. എന്നാല്‍ അഞ്ചാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ ഫരീദിനെ വീണ്ടും സിക്‌സറിന് പറത്താനുള്ള ആസിഫിന്റെ ശ്രമം പാളി. പന്ത് നേരെ കരീം ജനതിന്റെ കൈയില്‍. നിര്‍ണായക സമയത്ത് നിര്‍ണായ വിക്കറ്റ് നേടിയതിന്റെ മുഴുന്‍ ആവേശവും ഫരീദ് പുറത്തെടുത്തപ്പോള്‍ ആസിഫിന് അതത്ര ദഹിച്ചില്ല. ബാറ്റെടുത്ത് ഫരീദിനെ അടിക്കാന്‍ ആസിഫ് തുനിഞ്ഞതോടെ രംഗം വഷളായി. എന്നാല്‍ അമ്പയറും അഫ്ഗാന്‍ താരങ്ങളും തക്കസമയത്ത് ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ സംഭവം ഒതുക്കി.

ഇരട്ട സിക്‌സര്‍, താരമായി നസീം ഷാ

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അവസാന ഓവറില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലില്‍ കടന്നപ്പോള്‍ താരമായ യുവതാരം നസീം ഷായായിരുന്നു. അഫ്ഗാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കേ ഫസല്‍ഹഖ് ഫറൂഖിയെ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ സിക്സറിന് പറത്തിയ നസീം ഷായാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

Content Highlights: Pakistan Afghanistan fans clash after Asia Cup match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented