Photo: AP
ദുബായ്: 2022-2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഫൈനലിന് വേദിയാകും.
ജൂണ്‍ ഏഴുമുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുന്നത്. ജൂണ്‍ 12 റിസര്‍വ് ദിനമായിരിക്കും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണിത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസീലന്‍ഡ് കിരീടം നേടിയിരുന്നു. 2021-ലെ ഫൈനല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടന്നത്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഫൈനല്‍ ബര്‍ത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് മത്സരിക്കുന്നത്. ഇരുടീമുകളും ഫെബ്രുവരി ഒന്‍പത് മുതല്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ പോരാടുകയാണ്. ഈ പരമ്പരയില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് അനായാസം ഫൈനലിന് യോഗ്യത നേടാം.
ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്ക് പുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കും ഫൈനല്‍ സാധ്യതകളുണ്ട്. രണ്ടുവര്‍ഷത്തെ കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ടീമുകള്‍ ഫൈനലിലേക്ക് എത്തുന്നത്. ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 24 സീരിസുകളും 61 മത്സരങ്ങളും നടന്നുകഴിഞ്ഞു.
Content Highlights: Oval to host ICC World Test Championship 2023 final from June 7
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..