ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സാക്ക് ക്രൗളിയുടെ പരിക്ക്.

പരിശീലനത്തിനായി മുറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിലെ മാര്‍ബിള്‍ തറയില്‍ തെന്നി വീണാണ് ക്രൗളിക്ക് പരിക്കേറ്റത്. സ്‌കാനിങ്ങില്‍ താരത്തിന്റെ വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. ഇതോടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ താരത്തിന് കളിക്കാനാകില്ല.

വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

Content Highlights: Opener Zak Crawley ruled out of first 2 Tests