
Photo: Twitter
ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായ മത്സരം അവസാനിച്ചതിന്റെ 20-ാം വാര്‍ഷികമാണ് ശനിയാഴ്ച. ചരിത്രത്തില്‍ മുമ്പ് സംഭവിക്കാത്തതും ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ അപൂര്‍വ മത്സരം. 2000-ല്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലാണ് സംഭവം. രണ്ട് ടീമുകളും ഓരോ ഇന്നിങ്സുകള്‍ വീതം ബാറ്റ് ചെയ്യാതിരിക്കുക. ഒടുവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് ജയിക്കുക.
സംഭവം ഇങ്ങനെ: ജനുവരി 14-നായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ ദിനം, ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു. ആറിന് 155 റണ്‍സെന്ന നിലയില്‍ ആദ്യദിനം കളിയവസാനിച്ചു. രണ്ടാം ദിനം മഴയെത്തി. മഴ മൂന്ന്, നാല് ദിവസങ്ങളില്‍ കൂടി പെയ്തു. ഇതോടെ മൂന്ന് ദിവസത്തെ മത്സരം ഉപേക്ഷിച്ചു. അഞ്ചാം ദിവസം മത്സരം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയും കണ്ടുമുട്ടി. ഇരുവരും മത്സരത്തിന്റെ ഓരോ ഇന്നിങ്സ് വീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സില്‍ എട്ടിന് 248 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
ഒന്നാമിന്നിങ്സ് ഉപേക്ഷിക്കാന്‍ ക്രിക്കറ്റില്‍ അനുവാദമില്ലാത്തത് കൊണ്ട് ഇംഗ്ലണ്ട് ഇന്നിങ്സ് റണ്‍സെടുക്കാതെ ഡിക്ലയര്‍ ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സ് ഉപേക്ഷിച്ചു. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാന്‍ അവസരം നല്കി. ഇതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 249 റണ്‍സായി. 75.1 ഓവറില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മൈക്കല്‍ വോണിന്റെയും (69) അലെക്സ് സ്റ്റുവര്‍ട്ടിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് തുണയായത്.
Content Highlights: Only time when a team declared their innings 0/0
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..