ചെന്നൈ: മൂന്നാം ടിട്വന്റിയിലും വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയറണ്‍.
ഇതിനിടയില്‍ കാണികളെ ത്രസിപ്പിച്ച ഒരു സിക്സും ഋഷഭ് അടിച്ചു. ഒറ്റക്കൈ കൊണ്ടുള്ള ഒരു സിക്സ്. കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 12-ാം ഓവറിലായിരുന്നു ഈ പ്രകടനം. ഇതുകണ്ട് പൊള്ളാര്‍ഡ് വരെ അദ്ഭുതപ്പെട്ടു.
മത്സരത്തില്‍ 38 പന്തില്‍ 58 റണ്‍സാണ് ഋഷഭ് അടിച്ചെടുത്തത്. ടി ട്വന്റിയില്‍ ഋഷഭിന്റെ ആദ്യ അര്‍ദ്ധ സെഞ്ചുറിയാണിത്. അഞ്ചു ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ഋഷഭിന്റെ ഇന്നിങ്സ്.
Content Highlights: One Handed Six Rishabh Pant India vs West Inides
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..