സച്ചിനാണോ കോലിയാണോ കേമന്‍? അഭിപ്രായവുമായി ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്


1 min read
Read later
Print
Share

Photo: AFP

ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച സംഭാവനകള്‍ ചെറുതല്ല. കോലി ഇന്ത്യന്‍ ടീമിലെത്തിയ കാലം തൊട്ട് ആരാധകര്‍ താരത്തെ സച്ചിനുമായി താരതമ്യം ചെയ്യാറുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. സച്ചിന്റെ പല റെക്കോഡുകളും ഇക്കാലയളവില്‍ കോലി മറികടന്നിട്ടുണ്ട്. ചിലത് ഇപ്പോഴും അചഞ്ചലമായി തന്നെ തുടരുന്നു.

കോലിയാണോ സച്ചിനാണോ മികച്ചത് എന്ന ചോദ്യത്തിന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. പോണ്ടിങ്ങിന്റെ അഭിപ്രായത്തില്‍ കോലിയേക്കാള്‍ മികച്ച താരം സച്ചിനാണ്.

'ഞാന്‍ കണ്ടതില്‍വെച്ചേറ്റവും മികച്ച ബാറ്റര്‍ സച്ചിനാണ്. അദ്ദേഹത്തിനൊപ്പവും എതിരെയും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എതിരാളിയായി കളിക്കുമ്പോള്‍ സച്ചിനെതിരേ നിരവധി ബൗളിങ് പ്ലാനുകള്‍ ഞങ്ങള്‍ നടത്താറുണ്ട്. പക്ഷേ അതെല്ലാം അദ്ദേഹം അനായാസം പൊളിക്കും'- പോണ്ടിങ് പറഞ്ഞു. സച്ചിന്റെ 50-ാം പിറന്നാളിന്റെ പശ്ചാത്തലത്തില്‍ ഐ.സി.സി. റിവ്യുവിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കോലിയും സച്ചിനും കളിച്ച കാലഘട്ടം രണ്ടാണെന്ന് അറിയാമെന്നും രണ്ട് തരത്തിലുള്ള നിയമങ്ങളാണ് ഈ രണ്ട് കാലഘട്ടത്തിലുള്ളതെന്നും വ്യക്തമാക്കിയ പോണ്ടിങ് സച്ചിനോളം പ്രതിഭ മറ്റൊരു ബാറ്ററിലും കണ്ടിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

'സച്ചിന്‍ കളിക്കുന്ന സമയത്ത് മത്സരം കുറച്ചുകൂടി കനത്തതാണ്. അന്ന് 50 ഓവര്‍ തികയ്ക്കുന്ന ഏകദിന മത്സരങ്ങള്‍ വിരളമാണ്. പന്ത് പഴയതായാല്‍പ്പോലും റിവേഴ്‌സ് സ്വിങ്ങിലൂടെ ബാറ്റര്‍മാരെ വിറപ്പിക്കുന്ന ബൗളര്‍മാരുണ്ട്. അത് ഇന്നത്തെ ക്രിക്കറ്റില്‍ കാണാനാകുന്നില്ല. കോലി മികച്ച താരമാണ്. ഇപ്പോള്‍ തന്നെ അദ്ദേഹം എഴുപതിലധികം സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. വിരാടിന്റെ കരിയര്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കരിയര്‍ കഴിഞ്ഞാലേ കൃത്യമായ ഒരു താരതമ്യം നടത്താനാകൂ'- പോണ്ടിങ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 200 ടെസ്റ്റും 463 ഏകദിനങ്ങളും കളിച്ച സച്ചിന്‍ 100 സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും സച്ചിനാണ്.

Content Highlights: On Sachin Tendulkar vs Virat Kohli Comparison, Ricky Ponting verdict

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ganguly

1 min

ബി.സി.സി.ഐ. വിട്ട് ഗാംഗുലി ഐ.സി.സിയുടെ തലപ്പത്തേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

Sep 15, 2022


ganguly

1 min

ഒടുവില്‍ വ്യക്തത വരുത്തി ഗാംഗുലി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകില്ല

Oct 24, 2022


ganguly

1 min

ഋഷഭ് പന്ത് ഐ.പി.എല്ലില്‍ കളിക്കില്ല, സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

Jan 11, 2023

Most Commented