മസ്‌ക്കറ്റ്: ക്രിക്കറ്റിലെ തങ്ങളുടെ വളര്‍ച്ച ഒരിക്കല്‍ കൂടി തെളിയിച്ച് സ്‌കോട്ട്‌ലന്‍ഡ്. ഒമാനെതിരായ മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ വിജയം.
ആദ്യം ബാറ്റു ചെയ്ത ഒമാനെ വെറും 24 റണ്‍സിന് പവലിയനിലെത്തിച്ച സ്‌കോട്ട്‌ലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ വെറും 3.2 ഓവറില്‍ വിജയത്തിലെത്തി. 17.1 ഓവര്‍ പിടിച്ചുനിന്നാണ് ഒമാന്‍ 24 റണ്‍സെടുത്തത്.
നാലു വിക്കറ്റുകള്‍ വീതം നേടിയ അഡ്രിയാന്‍ നെയ്‌ലും റൈദ്രി സ്മിത്തും ചേര്‍ന്നാണ് ഒമാനെ ചരുട്ടിക്കൂട്ടിയത്.
15 റണ്‍സെടുത്ത കന്‍വാര്‍ അലിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. രണ്ടു റണ്‍സ് വീതമെടുത്ത മുഹമ്മദ് നദീമും അജയ് ലാല്‍ചേതയുമാണ് പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍. ആറു താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.
കഴിഞ്ഞ വര്‍ഷം ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ 371 റണ്‍സ് സ്‌കോര്‍ ചെയ്ത ടീമാണ് സ്‌കോട്ട്‌ലന്‍ഡ്. അന്ന് വെറും ആറു റണ്‍സിനാണ് ടീം തോറ്റത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഒമാന്റെ 24 റണ്‍സ്.
Content Highlights: oman bowled out for 24 runs scotland chased 3 2 overs