ഏകദിന റാങ്കിങ്; സ്ഥാനം നിലനിര്‍ത്തി കോലിയും ബുംറയും


പാകിസ്താന്റെ മുഹമ്മദ് ആമിര്‍ ആറു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി.

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ജസ്പ്രീത് ബുംറയും. ബാറ്റിങ് റാങ്കിങ്ങില്‍ കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ബൗളിങ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറയ്ക്കും ഒന്നാം സ്ഥാനം നഷ്ടപ്പെട്ടില്ല.

പാകിസ്താന്റെ മുഹമ്മദ് ആമിര്‍ ആറു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നാല് വിക്കറ്റെടുത്തതോടെയാണ് ആമിര്‍ റാങ്കിങ് മെച്ചപ്പെടുത്തിയത്. ഇതിന് മുമ്പ് പത്താം റാങ്കിലെത്തിയതാണ് മികച്ച നേട്ടം.

പാകിസ്താനില്‍ നിന്നുള്ള മറ്റൊരു ഇടങ്കയ്യന്‍ പേസ് ബൗളറായ ഉസ്മാന്‍ ഷിന്‍വാരി 28 സ്ഥാനം മെച്ചപ്പെടുത്തി 43-ാം റാങ്കിലെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ആറു വിക്കറ്റ് നേടിയാണ് ഷിന്‍വാരി റാങ്കിങ്ങ് മെച്ചപ്പെടുത്തിയത്. ഏകദിന ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാമതാണ്. ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്.

Content Highlights: ODI Ranking Virat Kohli and Jasprit Bumrah Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented