ന്യൂഡല്‍ഹി: നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്കു കുതിക്കുകയാണ് ഇന്നത്തെ ടീം ഇന്ത്യ. ഏകദിനത്തിലും ടെസ്റ്റിലും ടിട്വന്റിയിലും മുന്‍നിരയില്‍ കുതിക്കുന്ന ടീം ഏകദിനത്തില്‍ വെറും 54 റണ്‍സിന് പുറത്തായതിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 18 വയസ്. 

2000-ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു എതിരാളികളായ ശ്രീലങ്ക ഇന്ത്യയെ വെറും 54 റണ്‍സിന് ചുരുട്ടിക്കൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും ചെറിയ ഏകദിന സ്‌കോറും ഇതാണ്. 

2000 ഒക്ടോബര്‍ 29-ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക, 189 റണ്‍സ് നേടിയ നായകന്‍ ജയസൂര്യയുടെ ബാറ്റിങ് മികവില്‍ അഞ്ചു വിക്കറ്റിന് 299 റണ്‍സെടുത്തു. നാലിന് 116 എന്ന നിലയില്‍ നിന്നാണ് ജയസൂര്യ ലങ്കയെ അഞ്ചിന് 299-ല്‍ എത്തിച്ചത്. 

october 29 2000 jayasuriya vaas star as india get shot out for 54

161 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും നാലു സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ജയസൂര്യ ബാറ്റുകൊണ്ട് ഞെട്ടിച്ച ശേഷം 300 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ പന്തുകൊണ്ട് ചാമിന്ദ വാസും വെറുതെവിട്ടില്ല. 9.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വാസിന്റെ മികവില്‍ ലങ്ക ഇന്ത്യയെ വെറും 54 റണ്‍സിന് ചുട്ടിക്കെട്ടി. 

വാസിന്റെ പന്തുകള്‍ക്കു മുന്നില്‍ സാക്ഷാല്‍ സച്ചിനും ഗാംഗുലിക്കും യുവ്‌രാജിനും വിനോദ് കാബ്ലിക്കും റോബിന്‍ സിങ്ങിനും മറുപടിയുണ്ടായിരുന്നില്ല. മുത്തയ്യ മുരളീധരന്‍ മൂന്നു വിക്കറ്റും പിഴുതതോടെ ലങ്ക 245 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചു.

october 29 2000 jayasuriya vaas star as india get shot out for 54

ഇന്ത്യ മത്സരത്തില്‍ വിട്ടുകൊടുത്തത് 22 എക്‌സ്ട്രാസായിരുന്നു. ആ മത്സരത്തിലെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ പതിനൊന്നും.

Content Highlights: october 29 2000 jayasuriya vaas star as india get shot out for 54