Photo: twitter.com
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ അടിച്ച ഒരു സിക്സാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. മത്സരത്തിനിടെ മിച്ചല്‍ അടിച്ച സിക്സ് ഗാലറിയില്‍ നേരെ ചെന്ന് വീണത് കളി കാണാനെത്തിയ ഒരു ആരാധികയുടെ ബിയര്‍ പൈന്റിലേക്കായിരുന്നു (ബിയര്‍ ഗ്ലാസ്). പന്ത് വീണ് ബിയര്‍ പൈന്റ് തകര്‍ന്ന് ബിയര്‍ മുഴുവന്‍ പുറത്തുപോയെങ്കിലും ആ ഒറ്റ ഷോട്ടുകൊണ്ട് ആ ആരാധിക താരമായി. ടെസ്റ്റിന്റെ ആദ്യ ദിനം ജാക്ക് ലീച്ച് എറിഞ്ഞ 56-ാം ഓവറിലായിരുന്നു ഈ സംഭവം.
ഇതിനു പിന്നാലെ ന്യൂസീലന്‍ഡ് ടീം അധികൃതര്‍ അവര്‍ക്ക് പകരം ബിയര്‍ നല്‍കുകയും ചെയ്തു. ഇവര്‍ക്ക് മിച്ചലിനെ കാണാനും സംസാരിക്കാനും ടീം അവസരമൊരുക്കുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ സിക്സടിച്ച് കാണികളില്‍ ഒരാളുടെ ബിയര്‍ പൈന്റ് തകര്‍ത്തവരുടെ പട്ടികയിലുള്ളത് മിച്ചല്‍ മാത്രമല്ല, നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമുണ്ട്. മിച്ചലിന്റെ സിക്സ് വൈറലായതിനു പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദ്രാവിഡിന്റെ ഒരു സിക്സറിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിക്സറുകളുടെയും വെടിക്കെട്ട് ഇന്നിങ്സുകളുടെയും ഇഷ്ട തോഴനായിരുന്നില്ല ദ്രാവിഡെങ്കിലും കരിയറില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വെടിക്കെട്ട് ഇന്നിങ്സുകള്‍ കളിച്ച താരം കൂടിയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ 2007-ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബ്രിസ്റ്റോളില്‍ നടന്ന മത്സരത്തിനിടയില്‍ ദ്രാവിഡ് പുറത്തെടുത്ത ഒരു വെടിക്കെട്ട് ഇന്നിങ്സിനിടെയാണ് ഗാലറിയിലിരുന്ന ആരാധകന് തന്റെ ബിയര്‍ നഷ്ടമായത്.
മത്സരത്തിനിടെ ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ ദ്രാവിഡ് അടിച്ച ഒരു ഫ്ളാറ്റ് സിക്സാണ് ഗാലറിയിലിരുന്ന ആരാധകന്റെ ബിയര്‍ പൈന്റ് തകര്‍ത്തത്. ബിയര്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്തു. അന്ന് വെറും 63 പന്തില്‍ നിന്ന് 92 റണ്‍സടിച്ചുകൂട്ടിയ ദ്രാവിഡിന്റെ ഇന്നിങ്സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
Content Highlights: not only Daryl Mitchell Rahul Dravid also destroyed a fan s beer pint with a six
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..